ഹനുമാൻ ചാലിസ ജപിച്ചാൽ കോറോണയെ തുരത്താം; വിവാദ പ്രസ്താവനയുമായി പ്രഗ്യ സിംഗ് ടാക്കൂർ
Top News

ഹനുമാൻ ചാലിസ ജപിച്ചാൽ കോറോണയെ തുരത്താം; വിവാദ പ്രസ്താവനയുമായി പ്രഗ്യ സിംഗ് ടാക്കൂർ

ജൂലൈ 25 മുതൽ ഓഗസ്റ്റ് 5 വരെ ഹനുമാൻ ചാലിസ ജപിച്ചാൽ കോറോണയെ തുരത്താം എന്നാണ് പ്രഗ്യയുടെ വാദം.

By News Desk

Published on :

ഭോപ്പാൽ: കൊറോണ വൈറസിനെ തുരത്താൻ പലരും പല നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശം മാസ്ക് ധരിക്കുക, കൈകൾ നന്നായി സോപ് ഉപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ കഴുകുക എന്നൊക്കെയാണെങ്കിൽ മറ്റുചിലരുടെ ഉപദേശശങ്ങൾ മെഡിക്കൽ സയൻസുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. അങ്ങനൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബിജെപി എംപി പ്രഗ്യ സിംഗ് ടാക്കൂർ.

ജൂലൈ 25 മുതൽ ഓഗസ്റ്റ് 5 വരെ ഹനുമാൻ ചാലിസ ജപിച്ചാൽ കോറോണയെ തുരത്താം എന്നാണ് പ്രഗ്യയുടെ വാദം. ജൂലൈ 5 നാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നത്. അത് വരെ എല്ലാവരും വൈകിട്ട് 7 മണിക്ക് 5 തവണ ഹനുമാൻ ചാലിസ ചൊല്ലണമെന്നാണ് പ്രഗ്യ പറയുന്നത്. തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി വിഡിയോ പങ്കുവച്ചാണ് ഈ വിവരം ജനങ്ങളെ അറിയിച്ചത്.

'ഭോപ്പാലിൽ ഓഗസ്റ് 4 വരെ കോറോണയെ തുരത്താൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ നമുക്ക് മറ്റൊരു വഴിയിലും കോറോണയെ തുരത്താം അത് അധ്യാത്മകമായ രീതിയാണ്. ജൂലൈ 25 മുതൽ ആഗസ്ത് 5 വരെ എല്ലാ ദിവസവും വൈകീട്ട് 7 മണിക്ക് 5 തവണ നിങ്ങൾ ഹനുമാൻ ചാലിസ ചൊല്ലി നോക്കു. നിങ്ങൾക്ക് തീർച്ചയായും കോറോണയെ പ്രതിരോധിക്കാൻ സാധിക്കും' പ്രഗ്യ പറഞ്ഞു.

ഒപ്പം അയോദ്ധ്യ ഭൂമി പൂജ നടക്കുന്ന 5ന് എല്ലാവരും ദീപാവലി പോലെ ആഘോഷിക്കണമെന്നും, വിളക്കുകൾ തളിച്ച് ശ്രീരാമനെ ആരാധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രഗ്യയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ട്വിറ്ററിൽ വന്നുകൊണ്ടിരിക്കുന്നത്.

Anweshanam
www.anweshanam.com