ബംഗളൂരു മയക്കുമരുന്ന് കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും
Top News

ബംഗളൂരു മയക്കുമരുന്ന് കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി.

News Desk

News Desk

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യത. രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്‍റെ സൂചനയാണ്. രാഗിണിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും.

മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ്‌ കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയായ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com