
കൊച്ചി :കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു .ക്രമക്കേടിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരിൽ അന്വേഷണത്തിനൊടുവിൽ സർവീസിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരും നൽകണം .
അങ്ങനെയുള്ളവരുടെ പേര് വെബ്സൈറ്റിൽ ഉൾപ്പെടുത്തണം .എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള ആരോപണത്തിൽ അന്വേഷണം നടക്കുകയാണെങ്കിൽ പേര് നൽകേണ്ടതില്ല .
കേസിൽ കോടതിയുടെ അന്തിമതീർപ്പ് ഉണ്ടാകുന്നത് വരെ പേരും പദവിയും മറ്റ് വിവരങ്ങളും നൽകേണ്ടതില്ല .കുറ്റക്കാരെന്ന് തെളിഞ്ഞവരുടെ വിവരം ഒളിച്ചു വെക്കാൻ അധികാരികൾക്ക് അവകാശമില്ല .