
അഹ്മദാബാദ് : ഗുജറാത്തിലും മതപരിവർത്തന നിയമം നടപ്പാക്കുന്നു .ഫ്രീഡം ഓഫ് റിലീജിയസ് ആക്ട് 2003 ഭേദഗതി ബില്ല് നിയമസഭാ പാസാക്കി .ഇതോടെ വിവാഹത്തിന് വേണ്ടി മതം മാറാൻ സാധിക്കില്ല .വിവാഹത്തിന്റെ ഭാഗമായി മത പരിവർത്തനം നടത്തിയാൽ നിർബന്ധിത മത പരിവർത്തന കുറ്റമായി കണക്കാക്കും .3 മുതൽ 10 വര്ഷം വരെ കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയുമടക്കം കിട്ടാൻ സാധ്യത ഉണ്ട് .യു പി യിലാണ് ലവ് ജിഹാദ് നിയമം ആദ്യം നടപ്പിലാക്കിയത് .