മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി
Top News

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഈ വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും.

തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക.

തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം. ക്വറന്റെിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാർ ഉറപ്പാക്കണം. കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലതെ വരുന്ന തൊഴിലാളികൾ അഞ്ച് ദിവസത്തിനകം അന്റിജൻ ടെസ്റ്റിന് വിധേയരാക്കണം. ഇതിന്റെ ചിലവ് പൂർണ്ണമായും കരാറുകാർ വഹിക്കണം.

കരാറുകാർ മുഖേനെയല്ലാതെ വരുന്ന തൊഴിലാളികൾ ക്വറന്റെിനും പരിശോധനയും സ്വന്തം ചെലവിൽ വഹിക്കണം. വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടെൻസി സേവനങ്ങൾക്കും വരുന്നവർക്കുളള താമസസൗകര്യം കരാറുകാരന്‍ ഉറപ്പാക്കണം. തിരികെയെത്തുന്നവർ ക്വറന്റെീൻ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Anweshanam
www.anweshanam.com