ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്
Top News

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

41-ാം ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക.

News Desk

News Desk

ന്യൂഡെല്‍ഹി: നാല്പത്തിയൊന്നാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് (ആഗസ്ത് 27) രാവിലെ 11ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വിഡീയോ കോൺഫ്രൻസിങ്ങ് യോഗത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരിക്കും - കേന്ദ്ര ധനമന്ത്രാലയ ട്വിറ്റ് ഉദ്ധരിച്ച് എഎൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 12 നാണ് ഏറ്റവും ഒടുവിൽ കൗൺസിൽ യോഗം ചേർന്നത്. കോവിഡ് ആശ്വാസമെന്ന നിലയിൽ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ കാലതാമസ ഫീ ഒഴിവാക്കുവാൻ ജൂൺ 12 ലെ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതം ഇപ്പോഴും കുടിശികയാണ്. ഇക്കാര്യത്തെക്കുറിച്ച് കോൺഫ്രൻസിങ്ങിലൂടെ കഴിഞ്ഞ ദിവസം ഇടക്കാല കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധി കോൺഗ്രസ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്തിരുന്നു.

Anweshanam
www.anweshanam.com