കർഷകരുമായുള്ള ചര്‍ച്ച പരാജയം; സമിതിയെ വയ്ക്കാമെന്ന നിര്‍ദേശം തള്ളി സം​ഘ​ട​ന​ക​ള്‍; സമരം തുടരും

ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും
കർഷകരുമായുള്ള ചര്‍ച്ച പരാജയം; സമിതിയെ വയ്ക്കാമെന്ന നിര്‍ദേശം തള്ളി സം​ഘ​ട​ന​ക​ള്‍; സമരം തുടരും

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച വാ​ഗ്ദാ​നം ത​ള്ളി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍‌ പ​രി​ഹ​രി​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്കാ​മെ​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​മാ​ണ് ക​ര്‍​ഷ​ക​ര്‍ ത​ള്ളി​യ​ത്. ചര്‍ച്ചയില്‍ 32 കര്‍ഷക സംഘനടകളെ ക്ഷണിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നി​യ​മം പി​ന്‍​വ​ലി​ക്കി​ല്ലെ​ങ്കി​ലും മി​നി​മം താ​ങ്ങു​വി​ല, ച​ന്ത​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തളളി.

കാര്‍ഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകൾ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​ബി​ല്‍​നി​ന്നു​ള്ള ക​ര്‍​ഷ​ക​രാ​ണ് ച​ര്‍​ച്ച​യ്ക്ക് എ​ത്തി​യ​ത്. മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, ന​രേ​ന്ദ്ര തോ​മ​ര്‍, പി​യൂ​ഷ് ഗോ​യ​ല്‍, സോം ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് 35 അം​ഗ ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ഡ​ല്‍​ഹി വി​ജ്ഞാ​ന്‍ ഭ​വ​നി​ലാ​യി​രു​ന്നു ച​ര്‍​ച്ച. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ചാ​യ​പോ​ലും നി​ര​സി​ച്ചാ​യി​രു​ന്നു ക​ര്‍​ഷ​ക​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

കോവിഡ് പ്രതിസന്ധിയും കൊടും തണുപ്പും നിലനിൽക്കുന്നതിനാൽ, പ്രശ്നപരിഹാരം ഉണ്ടായേ തീരൂ എന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കുന്നതെന്നാണ് കേന്ദ്രകൃഷി മന്ത്രി പറഞ്ഞത്. സമരം തുടരുന്ന സാഹചര്യത്തിൽ അമിത് ഷായെ കേന്ദ്രകൃഷിമന്ത്രി മൂന്ന് തവണയാണ് രണ്ട് ദിവസത്തിനകം കണ്ട്, ചർച്ച നടത്തിയത്. ഇതേത്തുടർന്നാണ് ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറെന്ന നിലപാടിലേക്ക് കേന്ദ്രസർക്കാർ എത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com