സംസ്ഥാനങ്ങള്‍ക്കുള്ള 20000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം ഇന്നുരാത്രി വിതരണം ചെയ്യുമെന്ന് ധനമന്ത്രി

നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു
സംസ്ഥാനങ്ങള്‍ക്കുള്ള 20000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം ഇന്നുരാത്രി വിതരണം ചെയ്യുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി സമാഹരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വിതരണം നടക്കുക. ഇന്ന് നടന്ന 42ആം ജി.എസ്.ടി കൗണ്‍സില്‍ സമ്മേളനത്തിന് ശേഷമാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിന് ശേഷമാണ് ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്.

സാമ്ബത്തിക ഞെരുക്കം അനുഭവിക്കുന്ന, നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുക. ജി.എസ്.ടി നിയമം രൂപീകരിച്ച കോവിഡ് പോലൊരു മഹാമാരി മൂലമുണ്ടാകുന്ന സാമ്ബത്തിക സാഹചര്യം കണക്കിലെടുത്തിരുന്നില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നിഷേധിച്ചിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com