ഇനി മാൻഹോളുകളില്ല: മെഷീൻ ഹോളുകൾ

സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നത് പൂർണമായും യന്ത്രവത്കൃതമാക്കുന്നു
ഇനി മാൻഹോളുകളില്ല: മെഷീൻ ഹോളുകൾ

ന്യൂഡൽഹി: തോ‌ട്ടിപ്പണി നിരോധിച്ച് സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നത് പൂർണമായും യന്ത്രവത്കൃതമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനം-ഇന്ത്യൻ എക്സ് പ്രസ് റിപ്പോർട്ട്

. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകി. ലോക ശൗചാലയ ദിനമായ ഇന്നലെയാണ് തോട്ടിപ്പണി നിരോധന പുനരധിവാസ ബില്ലിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.

ഇന്ത്യൻ നാ​ഗരികതയു‌ടെ തുടക്കം മുതൽ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന അപകടകരമായ ഈ തൊഴിൽ അവസാനിപ്പിക്കുന്നതിനായി തോട്ടിപ്പണി നിരോധനത്തിനും അവരുടെ പുനരധിവാസത്തിനുമായുള്ള ഭേദഗതികൾ സാമൂഹ്യനീതി വകുപ്പ് കൊണ്ടുവരും.

നിയമത്തിൽ ഇപ്പോൾ മാൻഹോൾ എന്നാണു പ്രയോഗം. ഇതു മെഷീൻഹോൾ എന്നാക്കി മാറ്റും. ഇത്തരം ജോലികൾ ചെയ്യുന്നവർക്ക് ശുചീകരണ യന്ത്രങ്ങൾ വാങ്ങാൻ ഫണ്ട് അനുവദിക്കുമെന്നു കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി. നിയമലംഘനത്തെക്കുറിച്ച് അറിയിക്കാൻ ദേശീയ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ തുടങ്ങും.

2021 ഓഗസ്റ്റിൽ രാജ്യത്ത് തോട്ടിപ്പണി പൂർണമായും യന്ത്രവത്കൃതമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ തൊഴിലാളികൾ അഴുക്കുചാലുകളിൽ ഇറങ്ങേണ്ടിവന്നാൽ ശുദ്ധവായു ഉൾപ്പെടെ പൂർണ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കണം

.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലുമായി 376 ജീവനുകളാണ് പൊലിഞ്ഞത്. 2019ൽ മാത്രം 110 പേർ മരിച്ചു. 2018 ൽ നിന്ന് 61 ശതമാനം വർധനവുണ്ടായി.

Related Stories

Anweshanam
www.anweshanam.com