
ന്യൂഡൽഹി: പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരുമായി നാളെ നടത്താനിരുന്ന ചർച്ച മാറ്റി. സര്‍ക്കാര്‍-കര്‍ഷകര്‍ ചര്‍ച്ച മറ്റന്നാളത്തേക്ക് മാറ്റി. 30 ന് ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്ത് നല്കി. മറ്റന്നാള്‍ 2 മണിക്കാണ് സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, കര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള കര്‍ഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങള്‍ പിന്‍വലിക്കണം എന്നതടക്കം നാല് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്കമാക്കി. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ നല്കുന്ന വിവരം.