കോടികളുടെ ജിഎസ്ടി റീഫണ്ട് തട്ടിപ്പ് തടഞ്ഞതായി ധനമന്ത്രാലയം

1,875 കോടി രൂപയുടെ ജിഎസ്ടി റീഫണ്ട് ക്ലെയിം തട്ടിപ്പാണ് ധനമന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. 1377 കയറ്റുമതിക്കാരാണ് ഇതിൽ ബന്ധപ്പെട്ടിട്ടുള്ളത്.
കോടികളുടെ ജിഎസ്ടി റീഫണ്ട് തട്ടിപ്പ് തടഞ്ഞതായി ധനമന്ത്രാലയം

ന്യൂഡൽഹി: വ്യാജ ചരക്ക് സേവന നികുതി (ജിഎസ്ടി) റീഫണ്ട് ക്ലയിമുകൾ തടഞ്ഞതായി കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. 1,875 കോടി രൂപയുടെ ജിഎസ്ടി റീഫണ്ട് ക്ലെയിം തട്ടിപ്പാണ് ധനമന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. 1377 കയറ്റുമതിക്കാരാണ് ഇതിൽ ബന്ധപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവരുടെ വ്യക്തമായ വിവരങ്ങളിനിയും ലഭ്യമാക്കപ്പെട്ടി ട്ടില്ല - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റീഫണ്ട് തട്ടിപ്പിൽ സ്റ്റാർ കാറ്റഗറി നൽകപ്പെട്ടിട്ടുള്ള കയറ്റുമതിക്കാരുൾപ്പെട്ടിട്ടുണ്ട്. പ്രവർത്തന മികവിനെ ആധാരമാക്കി കയറ്റുമതി സ്ഥാപനങ്ങൾക്ക് സ്റ്റാർ പദവി നൽകപ്പെടുന്നുണ്ട്. ഒന്നു മുതൽ അഞ്ചുവരെയുള്ള സ്റ്റാർ.

റീഫണ്ട് തട്ടിപ്പിൽ വ്യാപൃതരാകാനിടയുണ്ടെന്ന കരുതുന്ന കയറ്റുമതിക്കാരുടെ ടാക്സ് അനുബന്ധ ഇടപ്പാടുകളും രേഖകളും വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് സെട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ആൻ്റ് കസ്റ്റംസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി റീഫണ്ട് തട്ടിപ്പ് ഖജനാവിന് കോടികളുടെ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ഇത് തടയിടുന്നതിൻ്റെ ദിശയിലാണ് അന്വേഷണത്തിനും വിശദമായ പരിശോധനകൾക്കും നിർദ്ദേശം നൽകിയിട്ടുള്ളത്.

തയ്യാറാക്കപ്പെട്ട പട്ടിക പറയുന്നത് 7516 കയറ്റുമതി സ്ഥാപനങ്ങൾ റീഫണ്ടു ക്ലയിം തട്ടിപ്പിൽ വ്യാപൃതരാകുന്നുണ്ടെന്നാണ്. ഇത്തരം 2197 കയറ്റുമതി സ്ഥാപനങ്ങളുടെ 1363 കോടിയുടെ റീഫണ്ട് ക്ലയിമുകൾ സസ്പൻ്റു ചെയ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com