പ്ര​ണബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണം; രാ​ജ്യ​ത്ത് ഏ​ഴു ദി​വ​സം ദുഃ​ഖാ​ച​ര​ണം
Top News

പ്ര​ണബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണം; രാ​ജ്യ​ത്ത് ഏ​ഴു ദി​വ​സം ദുഃ​ഖാ​ച​ര​ണം

ഈ ​കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണ​വാ​ര്‍​ത്ത​യ്ക്കു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി. സെ​പ്റ്റം​ബ​ര്‍ ആ​റു വ​രെ രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു-ലൈവ് മിന്റ് റിപ്പോര്‍ട്ട്.

ഈ ​കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ സം​സ്കാ​ര​സ​മ​യ​വും സ്ഥ​ല​വും ഉ​ട​ന്‍ അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം തിങ്കളാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

ഭാര്യ സുവ്ര മുഖർജി (2015 സെപ്തംബർ 17 ന് അന്തരിച്ചു). അഭിജിത് മുഖർജി, ശർമ്മിഷ്ഠ മുഖർജി, ഇന്ദ്രജിത് മുഖർജി എന്നിവർ മക്കളാണ്.

Anweshanam
www.anweshanam.com