ഗവർണറും മുഖ്യമന്ത്രിയും മടങ്ങി, മൂന്നാർ ടി കൗണ്ടിയിൽ അവലോകന യോഗം ചേരും
Top News

ഗവർണറും മുഖ്യമന്ത്രിയും മടങ്ങി, മൂന്നാർ ടി കൗണ്ടിയിൽ അവലോകന യോഗം ചേരും

തൊഴിലാളികളെ മൂന്നാർ ടി കൗണ്ടിയിൽ കാണും.

News Desk

News Desk

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ചു. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശം നൽകി.

മൂന്നാർ ടി കൗണ്ടിയിൽ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കും. ഈ യോഗത്തിന് ശേഷമാകും മുഖ്യമന്ത്രി തൊഴിലാളികളെ കാണുന്നത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എംഎം മണി, മന്ത്രി ടിപി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രൻ എംഎൽഎ, ഇഎസ് ബിജിമോൾ എംഎൽഎ, ഡിജിപി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ്പി ആർ കറുപ്പസ്വാമി എന്നിവരും സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്നു.

പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.

Anweshanam
www.anweshanam.com