കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകിയേക്കും

ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചെതെന്ന് എ ജി പറഞ്ഞു .
കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട്  ഹർജി നൽകിയേക്കും

തിരുവനന്തപുരം :ഉന്നത വിദ്യാഭാസ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നല്കിയേക്കുമെന്ന് സൂചന .സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിർദേശം ലഭിച്ചു .

ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചെതെന്ന് എ ജി പറഞ്ഞു .ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീൽ രാജി വച്ചിരുന്നു .രാജികത്ത് മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു .

ബന്ധുവായ കെ ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിലൂടെ കെ ടി ജലീൽ അധികാര ദുർ വിനിയോഗവും സ്വജനപക്ഷപാതവും കാട്ടിയെന്ന് ലോകായുക്ത വിധി പ്രസ്താവിച്ചിരുന്നു .ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ഉത്തരവിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com