പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കും

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അഡീണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.

അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനായി സര്‍ക്കാര്‍ നിയമിച്ചു. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവന്‍ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറിറ്റിയുടെ ആദ്യനടപടി.

രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ സ്വത്തുകളും സര്‍ക്കാര്‍ കണ്ടുകെട്ടും. തുടര്‍ന്ന് സ്വത്തുക്കള്‍ ലേലം ചെയ്‌തോ വില്‍പന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും. അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന്റെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഈ നടപടി.

Related Stories

Anweshanam
www.anweshanam.com