ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്; സര്‍ക്കാര്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്.
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്; സര്‍ക്കാര്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി.

ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ലൈഫ് പദ്ധതിയിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com