ശമ്പള കുടിശ്ശികയും അലവന്‍സും ഇല്ല ; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കുമെന്ന് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
ശമ്പള കുടിശ്ശികയും അലവന്‍സും ഇല്ല ;  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള കുടിശ്ശികയും അലവന്‍സും നൽകാത്തതിൽ പ്രതിഷേധിച്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കുമെന്ന് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും സർക്കാർ വാക്ക് നൽകി .ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാൽ ഇത് വരെ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് ഡോക്ടർമാർ കടന്നത് .ബുധനാഴ്ച സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനം ആചരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനമായും ആചരിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com