ശി​വ​ശ​ങ്ക​റി​ന് മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി അനുവദിച്ച് സ​ര്‍​ക്കാ​ര്‍

നേ​ര​ത്തെ ശി​വ​ശ​ങ്ക​റി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു
ശി​വ​ശ​ങ്ക​റി​ന് മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി അനുവദിച്ച് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​ന് സ​ര്‍​ക്കാ​ര്‍ അ​വ​ധി ന​ല്‍​കി. ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴ് മു​ത​ല്‍ മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് അ​വ​ധി.

നേ​ര​ത്തെ ശി​വ​ശ​ങ്ക​റി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സ​സ്പെ​ന്‍​ഷ​ന്‍ നാ​ല് മാ​സ​ത്തേ​ക്ക് നീ​ട്ടു​ക​യും ചെ​യ്തു. നിലവില്‍ സസ്പെന്‍ഷനിലാണ് ഇദ്ദേഹം.

സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്ന നടപടി അസാധാരണമാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അന്നുമുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നത്.

സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. മുന്‍കാല പ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്‌പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും.

തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ശി​വ​ശ​ങ്ക​റി​നു അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ശി​വ​ശ​ങ്ക​ര്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്‌​ത​ത്.

ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​റി​പ്പോ​ര്‍​ട്ട് പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com