കര്‍ണാടകയില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കര്‍ണാടകയില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബെംഗളൂരു: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് നാളെ രാത്രി 9 മണി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. രാവിലെ ആറുമുതല്‍ പത്തുമണി വരെ അവശ്യ സേവനങ്ങള്‍ അനുവദിക്കുമെന്നും എന്നാല്‍ പത്തുമണിക്ക് ശേഷം കടകള്‍ തുറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക, നിര്‍മ്മാണ മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, 48 മണിക്കൂറിനിടെ 60,000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 34,804 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 43പേര്‍ മരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com