സ്വർണക്കടത്ത് കേസ്: ഇടനിലക്കാരായ മൂന്ന് പേർകൂടി കസ്റ്റഡിയിൽ
Top News

സ്വർണക്കടത്ത് കേസ്: ഇടനിലക്കാരായ മൂന്ന് പേർകൂടി കസ്റ്റഡിയിൽ

ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

By News Desk

Published on :

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മൂന്നു പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. സ്വർണം വിറ്റഴിക്കാൻ ഇടനിലക്കാരായവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

അതെസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സയ്ദ് അലവി, മുഹമ്മദ് അൻവർ എന്നിവരെ കോടതി 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിലെ മുഖ്യകണ്ണികളായ ജലാൽ, റമീസ് എന്നിവർ ഈമാസം ഒന്ന് രണ്ട് തീയതികളിൽ തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന നിർണ്ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

ഈ രണ്ട് പേർക്കുമൊപ്പം അൻവർ, ഷാഫി എന്നിവരും ഉണ്ടായിരുന്നു. മൂന്ന് മുറികളാണ് ഹോട്ടലിൽ മുഹമ്മദാലി എന്ന പേരിൽ ഇവർ ബുക്ക് ചെയ്തിരുന്നത്. ഇതിൽ ഒരു മുറി മാത്രമാണ് ഇവർ ഉപയോഗിച്ചത്. ഹോട്ടലിന് സമീപത്തുളള ഫ്ലാറ്റിലും ഇവർ തങ്ങിയിരുന്നു എന്നാണ് അന്വേഷണ ഏജൻസിക്ക് കിട്ടിയ വിവരം. ഈ ഫ്ലാറ്റിലാണ് എം ശിവശങ്കര്‍ താമസിക്കുന്നത്.

സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഇതേ ദിവസങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു എന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. ഈ ദിവസങ്ങളിൽ സ്വപ്നയുടെ ടവർ ലൊക്കേഷനും സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചാണ്. സെക്രട്ടറിയേറ്റിനടുത്തുളള ഫ്ലാറ്റും ഹോട്ടലും കേന്ദ്രീകരിച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിതെന്നാണ് ഇത് നല്‍കുന്ന സൂചന.

Anweshanam
www.anweshanam.com