ശിവശങ്കറിനെ കുരുക്കി സ്വപ്‌നയുടെ മൊഴി; കൈക്കൂലി എല്ലാം ശിവശങ്കര്‍ അറിഞ്ഞെന്ന് സ്വപ്ന

ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരുടെ പങ്കും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കറിനെ കുരുക്കി സ്വപ്‌നയുടെ മൊഴി; കൈക്കൂലി എല്ലാം ശിവശങ്കര്‍ അറിഞ്ഞെന്ന് സ്വപ്ന

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് പ്രതി സ്വപ്ന മൊഴി നല്‍കി. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുവെന്ന് സ്വപ്‌ന പറഞ്ഞു.

ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരുടെ പങ്കും പ്രതി സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കടത്തിലും അനുബന്ധ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ അന്വേഷണത്തിന് വിധേയമാകുമെന്ന് വ്യക്തമായി.

യൂണിടാക്ക് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയതിനെ കുറിച്ചും യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിന് കമ്മീഷന്‍ നല്‍കിയത് ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്‌തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോള്‍ കെഫോണ്‍, ലൈഫ് മിഷന്‍ എന്നീ അഴിമതികളിലും ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തിലെ നേരിട്ടുള്ള പങ്കും ഇ.ഡി പുറത്തുവിടുന്നത്. കൂടാതെ പ്രതി ഖാലിദിനെതിരെ എകണോമിക് ഒഫന്‍സ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷയിലാണ് നടപടി.

Related Stories

Anweshanam
www.anweshanam.com