സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസ്; ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളില്‍ നാളെ വിധി പറയും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസ്; ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളില്‍ നാളെ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്.

മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെൻ്റ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വപ്നയുടെ സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com