
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. സ്വര്‍ണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്. കേസില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും പ്രതി സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കര്‍ക്കുള്ള കോഴയാണെന്നും, സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്. കഴിഞ്ഞമാസം അന്വേഷണ സംഘം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.