സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറെ വിട്ടയച്ചു
Top News

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറെ വിട്ടയച്ചു

രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി 8.30 വ​രെ നീ​ണ്ടു

By News Desk

Published on :

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം വി​ട്ട​യ​ച്ചു. 10 മ​ണി​ക്കൂ​ര്‍ നീ​ണ്ടു ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ വി​ട്ട​യ​ച്ച​ത്.

കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഇ​ന്ന​ലെ​യും ഒ​ന്‍​പ​ത് മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ന്ന​ല​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം കൊ​ച്ചി​യി​ല്‍​ത്ത​ന്നെ ത​ങ്ങി​യ ശി​വ​ശ​ങ്ക​ര്‍ ഇ​ന്നു രാ​വി​ലെ ത​ന്നെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു.

രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി 8.30 വ​രെ നീ​ണ്ടു. കൊ​ച്ചി​യി​ലെ ചോ​ദ്യം ചെ​യ്യ​ല്‍ അ​വ​സാ​നി​ച്ച​തോ​ടെ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.

നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍.ഐ.എ. സംഘം കണ്ടെത്തിയിരുന്നു. സി.ആര്‍.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാന്‍ ഹാജരാകാനായി ശിവശങ്കറിന് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്.

Anweshanam
www.anweshanam.com