സ്വര്‍ണക്കടത്ത്: റമീസിനെ ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ഫ്‌ളാറ്റുകളില്‍ എത്തിച്ച് തെ​ളി​വെ​ടുത്തു

സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ റ​മീ​സു​മാ​യി എ​ന്‍​ഐ​എ സം​ഘ​മെ​ത്തി​യ​
സ്വര്‍ണക്കടത്ത്: റമീസിനെ ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ഫ്‌ളാറ്റുകളില്‍ എത്തിച്ച് തെ​ളി​വെ​ടുത്തു

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി പി.​കെ റ​മീ​സു​മാ​യി മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ല്‍ എ​ന്‍​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ റ​മീ​സു​മാ​യി എ​ന്‍​ഐ​എ സം​ഘ​മെ​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ലും റ​മീ​സി​നെ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​മ്ബ​ല​മു​ക്കി​ലെ ഫ്ളാ​റ്റി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ വീ​ട്ടി​ലും റ​മീ​സു​മാ​യി എ​ന്‍​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സ്വർണക്കടത്തിലെ പ്രധാനകണ്ണിയെന്ന് സംശയിക്കുന്നയാളാണ് റമീസ്. കടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞതും ആസൂത്രണം നടത്തിയതും റമീസാണെന്നാണ് കസ്റ്റംസിന്‍റെയും എൻഐഎയുടെയും നിഗമനം. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിൽ റമീസും സന്ദീപുമടക്കമുള്ള സംഘാംഗങ്ങൾ ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്ന ഫ്ലാറ്റുകളുള്ള സമുച്ചയത്തിലും തൊട്ടടുത്തുള്ള ബാർ ഹോട്ടലിലുമായി ഒത്തുകൂടിയെന്നതിന് കൃത്യമായ തെളിവുകൾ എൻഐഎയ്ക്കും കസ്റ്റംസിനും കിട്ടിയിട്ടുണ്ട്.

ഫ്ലാറ്റിന്‍റെ സന്ദർശകഡയറി അടക്കമുള്ള രേഖകളും ഹോട്ടലിലെ രേഖകളും എൻഐഎ ശേഖരിച്ചിട്ടുമുണ്ട്. അതിനാലാണ് ഈ രണ്ട് സ്ഥലത്തും റമീസുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. നേരത്തേ സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ഈ സ്ഥലങ്ങളിൽ കൊണ്ടുവന്ന് എൻഐഎ തെളിവെടുപ്പ് നടത്തിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com