സ്വര്‍ണക്കടത്ത്: സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും തമ്മില്‍ വൈരുദ്ധ്യം
Top News

സ്വര്‍ണക്കടത്ത്: സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും തമ്മില്‍ വൈരുദ്ധ്യം

കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു.

News Desk

News Desk

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റയും അടക്കം വാട്‌സ്ആപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു.

2000 ജിബി യോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍ഐഎ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ പ്രത്യേകം പരിശോധിക്കും. സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന മുറക്ക് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതോടൊപ്പം തന്നെ മറ്റ് പ്രമുഖരുമായി സ്വപ്നക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസില്‍ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും.

Anweshanam
www.anweshanam.com