സ്വര്‍ണക്കടത്ത് കേസ്: ഭീകരബന്ധത്തിന് തെളിവ് എവിടെയെന്ന്‍ എന്‍ഐഎ കോടതി

പ്രതികളുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് എന്‍ഐഎ കോടതി വീണ്ടും തെളിവ് എവിടെയെന്ന ചോദ്യമുയര്‍ത്തിയത്
സ്വര്‍ണക്കടത്ത് കേസ്: ഭീകരബന്ധത്തിന് തെളിവ് എവിടെയെന്ന്‍ എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധത്തിന് തെളിവ് തെളിവ് തേടി വീണ്ടും എന്‍ഐഎ കോടതി. പ്രതികളുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് എന്‍ഐഎ കോടതി വീണ്ടും തെളിവ് എവിടെയെന്ന ചോദ്യമുയര്‍ത്തിയത്.

കേസില്‍ ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? കള്ളക്കടത്ത് കേസുകളിലെല്ലാം യുഎപിഎയാണോ പ്രതിവിധി? കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. നടന്നത് കള്ളക്കടത്താണെന്ന് സമ്മതിക്കുന്നു, എന്നാല്‍ ഇതിലൂടെ ലഭിച്ച പണം ഭീകരവാദത്തിന് ഉപയോഗിച്ചു എന്ന് എങ്ങനെ സ്ഥാപിക്കുമെന്നും കോടതി ആരാഞ്ഞു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യി കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് അ​റി​യി​ച്ചി​രു​ന്ന​താ​യും ഈ ​പ​ണം ഭീ​ക​ര​വാ​ദ​ത്തി​ന് ഉ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​ര​മു​ണ്ടാ​യി​രു​ന്നു എ​ന്നും കോ​ട​തി​യി​ല്‍ എ​ന്‍​ഐ​എ അ​റി​യി​ച്ചു. മൂ​വാ​റ്റു​പു​ഴ കൈ​വെ​ട്ടു​കേ​സി​ലെ ഒ​രാ​ള്‍ ക​ള​ള​ക്ക​ട​ത്ത് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. മു​ഹ​മ്മ​ദാ​ലി എ​ന്ന ഈ ​പ്ര​തി​യെ പി​ന്നീ​ട് വെ​റു​തെ വി​ട്ടു. മും​ബൈ സ്ഫോ​ട​ന​ത്തി​ന് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും സം​ഘ​വും പ​ണം ക​ണ്ടെ​ത്തി​യ​ത് സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു വ​ഴി​യാ​ണെ​ന്നും എ​ന്‍​ഐ​എ വാ​ദി​ച്ചു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ 85 ദി​വ​സ​വും പ്ര​തി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞി​ട്ടും ഭീ​ക​ര​വാ​ദ ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ്ര​തി​ക​ള്‍ പ​ല​രും സ്വ​ര്‍​ണ ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​രാ​ണ്. അ​തി​നെ എ​ങ്ങ​നെ തീ​വ്ര​വാ​ദ​മാ​വു​മാ​യി ബ​ന്ധി​പ്പി​ക്കും.

ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ​ല്ലാം യു​എ​പി​എ ആ​ണോ പ്ര​തി​വി​ധി. ക​ള​ക്ക​ട​ത്ത് ന​ട​ന്നു എ​ന്ന​ത് ശ​രി​യാ​ണ്. പ​ക്ഷേ തീ​വ്ര​വാ​ദ​വും യു​എ​പി​എ യു​മാ​യി എ​ങ്ങ​നെ ബ​ന്ധി​പ്പി​ക്കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

Related Stories

Anweshanam
www.anweshanam.com