ശിവശങ്കറിനെ ഉടനെ ചോദ്യം ചെയ്യില്ല; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും

ശിവശങ്കറിൻ്റെ എ പാസ്പോർട്ട്, വിദേശയാത്ര രേഖകൾ എന്നിവ നാളെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകി
ശിവശങ്കറിനെ ഉടനെ ചോദ്യം ചെയ്യില്ല; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചൊവ്വാഴ്ച ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യംചെയ്യല്‍ വൈകിക്കുന്നത്.

എന്നാല്‍ ശിവശങ്കറിൻ്റെ എ പാസ്പോർട്ട്, വിദേശയാത്ര രേഖകൾ എന്നിവ നാളെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകി.

വെള്ളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കി ശിവശങ്കറെ വിട്ടയച്ചിരുന്നു. ദുബായില്‍നിന്നുള്ള ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച വിവരങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റംസ് ശിവശങ്കറില്‍നിന്ന് ആരാഞ്ഞത്. ശനിയാഴ്ച ചോദിച്ചറിഞ്ഞത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും. അതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

സ്വർണക്കളളക്കടത്തിലടക്കം വിവിധ ഏജൻസികൾ ശവശങ്കറിനെ പലപ്പോഴായി ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാൻ തക്ക തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് സൂചന. കൂടുതൽ തെളിവ് ലഭിച്ചാൽ മാത്രമാകും ഇനി ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുന്നത്

Related Stories

Anweshanam
www.anweshanam.com