സ്വർണക്കടത്ത്: ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: അടുത്തയാഴ്ച വീണ്ടും ഹാജരാകണം
Top News

സ്വർണക്കടത്ത്: ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: അടുത്തയാഴ്ച വീണ്ടും ഹാജരാകണം

ശിവശങ്കറിനെ അഞ്ച് മണിക്കൂറോളമാണ് ഇന്ന് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്

News Desk

News Desk

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ അവസാനിച്ചു. എന്നാല്‍ അദ്ദേഹത്തോട് അടുത്തയാഴ്ച വീണ്ടും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട്.

ശിവശങ്കറിനെ അഞ്ച് മണിക്കൂറോളമാണ് ഇന്ന് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പറയുന്നത്. മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.

സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിൻറ് അക്കൗണ്ടാണിത്.

Anweshanam
www.anweshanam.com