എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കസ്റ്റംസ്, എൻഫോഴ്മെന്‍റ് കേസുകളിലാണ് കോടതി വിധി പറയുക.
എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്മെന്‍റ് കേസുകളിലാണ് കോടതി വിധി പറയുക.

ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിട്ടുണ്ട്. സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്‍റ് വാദം.

മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്‍റെ പേരിൽ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടിൽ പങ്കില്ലെന്നും തന്നെ ജയിലിലടക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

Related Stories

Anweshanam
www.anweshanam.com