വമ്പന്‍ സ്രാവുകള്‍ കുടുങ്ങും; കടകംപള്ളി സുരേന്ദ്രന്‍

വമ്പന്‍ സ്രാവുകള്‍ കുടുങ്ങും; കടകംപള്ളി സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍ പിടിയിലായവര്‍ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കള്‍ മറ്റൊരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. കേസില്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണ സംഘത്തിന്റെ സ്വാഭാവിക നടപടിയാണ്. ജനം ടിവിയെ വരെ ഇതോടെ ബിജെപി തള്ളിപ്പറഞ്ഞു. ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും കടകംപള്ളി പരിഹസിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്നത് നാണം കെട്ട ഒളിച്ചോട്ടമാണ്. കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ സയാമീസ് ഇരട്ടകളാണെന്നും കടകംപള്ളി പറഞ്ഞു. ഇരു വിഭാഗത്തിന്റെയും ലക്ഷ്യം സര്‍ക്കാരിനെ കരിവാരി എറിയുക മാത്രമാണെന്നും മന്ത്രി ആരോപിച്ചു.

Anweshanam
www.anweshanam.com