
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന. ജലീലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഡെല്‍ഹിയില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയില്‍ തീരുമാനമെടുക്കും. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ വനന്തു സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.