സ്വർണക്കടത്ത് കേസ്: നാ​ലു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍‌
Top News

സ്വർണക്കടത്ത് കേസ്: നാ​ലു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍‌

കേ​സി​ല്‍ ഇ​നി അ​ഞ്ച് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍‌ നാ​ലു പേ​രെ കൂ​ടി എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. സി.​വി ജി​ഫ്സ​ല്‍, പി. ​അ​ബൂ​ബ​ക്ക​ര്‍, മു​ഹ​മ്മ​ദ് അ​ബു ഷ​മീം, അ​ബ്ദു​ള്‍ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നെങ്കിലും എൻഐഎ വിവരം പുറത്തുവിടുന്നത് ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് തെരച്ചിൽ നടത്തിയ ശേഷമാണ്. മലപ്പുറത്തെ മലബാർ ജ്വല്ലറി, അമീൻ ഗോൾഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വർണം കടത്തി എത്തിച്ച ശേഷം, ഇടനിലക്കാർ വഴി ഇത് കേരളത്തിന്‍റെ പലയിടങ്ങളിൽ എത്തിച്ചുവെന്നതിന് കൃത്യമായ തെളിവും മൊഴികളും എൻഐഎയ്ക്ക് ലഭിച്ചതാണ്. ഈ സൂചനകൾ വച്ച് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരിലേക്കും എത്തിയത്.

കേ​സി​ല്‍ ഇ​നി അ​ഞ്ച് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ആ​കെ 25 പ്ര​തി​ക​ളാ​ണു​ള്ള​ത്.

Anweshanam
www.anweshanam.com