സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റിലെന്ന് എന്‍ഐഎ

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റിലെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യുഎഇ ഭരണകൂടം അറസ്റ്റുചെയ്‌തെന്ന് എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആറുപ്രതികള്‍ക്കെതിരെ ബ്‌ളൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെന്നും സത്യവാങ്മൂലത്തില്‍ എന്‍ഐഎ പറയുന്നു. ഫൈസല്‍ ഫരീദ്, റബ്ബിന്‍സ് ഹമീദ്, സിദ്ദിക് അക്ബര്‍ , അഹമദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കുവേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.

Related Stories

Anweshanam
www.anweshanam.com