കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും
Top News

കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും

യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്.

News Desk

News Desk

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിൽ മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ഇന്നലെ മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധം ഉയർന്നിരുന്നു.

കുരുക്ക് മുറുകുന്നതിനിടെ, കെടി ജലീൽ ഇന്ന് മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. അതേസമയം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഉടൻ ചോദ്യം ചെയ്യും. എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് പിറകെയാണ് നീക്കം.

നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക. ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷൻ ആരോപണത്തിൽ സിഇഒ യു.വി.ജോസിനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

റെഡ് ക്രസന്‍റ് കേരളത്തിലേക്ക് സാന്പത്തിക സഹായം നൽകാൻ ഇടയായ സാഹചര്യം, നിർമ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്‍റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യൽ.

Anweshanam
www.anweshanam.com