അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്തേണ്ട: എകെ ബാലന്‍
Top News

അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്തേണ്ട: എകെ ബാലന്‍

മടിയിൽ കനമില്ലാത്തത് കൊണ്ട് പേടിയില്ലെന്നും മന്ത്രി പറഞ്ഞു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി എകെ ബാലൻ. അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നും, മടിയിൽ കനമില്ലാത്തത് കൊണ്ട് പേടിയില്ലെന്നും മന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉള്ളത്. സിസിടിവിയിൽ എല്ലാം കൃത്യമായി ഉണ്ടെന്നും എകെ ബാലന്‍ പരിഹസിച്ചു. പ്രതിപക്ഷത്തെ പേടിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിയത് എന്നൊക്കെ പറയുന്നത് കടുംകൈ ആണ്. അവിശ്വാസം നേരിടാനുള്ള ആയുധമെല്ലാം സർക്കാരിന്‍റെ കയ്യിലും ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com