സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത് വിട്ടയച്ചു

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങി​യ ബി​നീ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല
സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ്ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ രാവിലെ 11 മണി മുതൽ ബിനീഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. പതിനൊന്ന് മണിക്കൂറോളമാണ് ബിനീഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാനും നിര്‍ദേശിച്ചു. ബിനീഷിന്റെ മൊഴി വിശദമായി പഠിച്ച ശേഷമാകും വീണ്ടും അടുത്താഴ്ച്ച ചോദ്യം ചെയ്യുക.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങി​യ ബി​നീ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. കൊ​ച്ചി​യി​ലെ സ്വകാ​ര്യ ഹോ​ട്ട​ലി​ല്‍ ത​ന്നെ​യാ​ണ് ബി​നീ​ഷ് ത​ങ്ങു​ന്ന​ത്.

ബം​ഗ​ളൂ​രു ല​ഹ​രി ഇ​ട​പാ​ട്, സ്വ​ര്‍​ണ​ക്ക​ട​ത്ത് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. ബി​നീ​ഷി​ന്‍റെ ര​ണ്ട് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഹാ​ജ​രാ​കാ​ന്‍ ആ​റ് ദി​വ​സ​ത്തെ സാ​വ​കാ​ശം ബി​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ആ​വ​ശ്യം ഇ​ഡി നി​ര​സി​ച്ചി​രു​ന്നു.‌ ബി​നീ​ഷ് ബി​സി​ന​സി​ന് സാ​മ്ബ​ത്തി​ക സ ​ഹാ​യം ന​ല്‍​കി​യി​രു​ന്ന​താ​യി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദ് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​നൂ​പു​മാ​യി ബി​നീ​ഷ് പ​ല​ത​വ​ണ ടെ​ല​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു.

ഇതിനിടെ, ബെംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിന്, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതായി എൻഫോഴ്‌സ്മെന്‍റ് രേഖാമൂലം കോടതിയെ ഇന്ന് അറിയിച്ചിരുന്നു.

യുഎഇ കോൺസുലേറ്റിലെ വിസ, സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളുരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.

ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്റെ അപ്രതീക്ഷിത ചോദ്യം ചെയ്യല്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com