
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍ഐഎ ഉള്‍പ്പടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായതിനാല്‍ സ്വപ്ന സുരേഷിന് പുറത്തിറങ്ങാനാകില്ല. സ്വര്‍ണക്കടത്ത് കേസില്‍ ആകെയുള്ള 17 പ്രതികളില്‍ 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി അറിയിച്ചു. എഫ്ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.