സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന് എതിരെ നടപടി
Top News

സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന് എതിരെ നടപടി

പ്രതികള്‍ക്കായി സെക്രട്ടറിയേറ്റിന് സമീപം ഫ്ലാറ്റ് ബുക്ക് ചെയ്തതിനാണ് ഐ ടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റിയത്

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന് എതിരെ നടപടി. പ്രതികള്‍ക്കായി സെക്രട്ടറിയേറ്റിന് സമീപം ഫ്ലാറ്റ് ബുക്ക് ചെയ്തതിനാണ് ഐ ടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റിയത്. ഈ ഫ്‌ളാറ്റിൽ വെച്ചാണ് പ്രതികൾ ഗൂഡാലോചന നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായും എം ശിവശങ്കറുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ്‍ ബാലചന്ദ്രന്‍ പ്രതികള്‍ക്കായി മുറി ബുക്ക് ചെയ്തിരുന്നു. എം ശിവശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുറിയെടുത്തതെന്നായിരുന്നു അരുണിന്‍റെ വിശദീകരണം. ജയശങ്കര്‍ എന്ന തന്‍റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് അരുണ്‍ വ്യക്തമാക്കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍നയുടെ ഭര്‍ത്താവാണ് ജയശങ്കര്‍. വീടുമാറാന്‍ ഒരുങ്ങുന്ന ജയശങ്കറിനും കുടുംബത്തിനും വേണ്ടി പരമാവധി ആറുദിവസത്തേക്ക് ഫ്ലാറ്റ് വേണമെന്നാണ് ശിവശങ്കര്‍ അരുണ്‍ ബാലചന്ദ്രനോട് വാട്സ് ആപ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. ശിവശങ്കര്‍ സുഹുൃത്തിന്‍റെ വീട് മാറ്റം എന്ന് പറയുമ്ബോള്‍ ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് അരുണ്‍ എന്നയാളാണ് മുറിയെടുത്തതെന്നാണ് ഫ്ലാറ്റിലെ കെയര്‍ടേക്ക‌ര്‍ കസ്റ്റംസിനോട് പറഞ്ഞത്. അരുണുമായുള്ള് ഫോണ്‍സംഭാഷണവും കൈമാറി. ശിവശങ്കറിന്‍റെ ഏറ്റവും വിശ്വസ്തനാണ് അരുണ ബാലചന്ദ്രന്‍. 2017 സെപ്റ്റംബര്‍ മുതല്‍ 2019 ജുലൈ വരെ അരുണ്‍ ബാലചന്ദ്രന്‍ സിഎം ഐടി ഫെല്ലോ എന്ന തസ്തികയിലായിരുന്നു. ഐടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കല്‍ ആയിരുന്നു ചുമതല. നിലവില്‍ അരുണ്‍ ശിവശങ്കറിന് കീഴില്‍ ഹൈ പവര്‍ ഡിജിറ്റല്‍ അഡ്‍വൈസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്‍റ് ഓപ്പറേഷന്‍സ് ഡയറക്ടറാണ്. സര്‍ക്കാറിന്‍റെ ഐടി പദ്ധതികളുടയെല്ലാം പിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അരുണ്‍.

Anweshanam
www.anweshanam.com