സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: റ​മീ​സ് എന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍
Top News

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: റ​മീ​സ് എന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍

റമീസ് പറഞ്ഞതനുസരിച്ചണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു.

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ കെ.​ടി. റ​മീ​സി​നെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കൊ​ച്ചി​യി​ലെ സാമ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. റമീസിന്റെ നിർദ്ദേശമനുസരിച്ചാണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് നാലാം പ്രതി സന്ദീപ് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് വിദേശത്തും ബന്ധങ്ങളുണ്ട്. ലോക്ക് ഡൗൺ കാലത്ത് പരമാവധി കള്ളക്കടത്ത് നടത്തണമെന്നാണ് റമീസ് നൽകിയിരുന്ന നിർദേശമെന്ന് തെളിവ് ലഭിച്ചതായും എൻ ഐ എ കോടതിയെ അറിയിച്ചു.

ലോക്ക് ഡൗൺ സ​മ​യ​ത്ത് പ​ര​മാ​വ​ധി സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഇ​യാ​ള്‍ മ​റ്റു​ള്ള​വ​രെ നി​ര്‍​ബ​ന്ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച ന. ഇ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭീ​ക​ര​ബ​ന്ധ​വും സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ കേ​സി​ല്‍ പ്ര​തി​ക​ളാ​യ സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി. അ​ടു​ത്ത മാ​സം ഒ​ന്ന് വരെ ക​സ്റ്റ​ഡി തു​ട​രും.

Anweshanam
www.anweshanam.com