സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ

പ്രതികളായ റമീസ്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് ദാവൂദിന്റെ സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് എന്‍.ഐ.എ പറയുന്നത്
സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എന്‍.ഐ.എ. പ്രതികളായ റമീസ്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് ദാവൂദിന്റെ സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് എന്‍.ഐ.എ പറയുന്നത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്.

ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ കണ്ണിയായ ഫിറോസ് ഒയാസിസ് ടാന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണ്. പ്രതികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയതിന് തെളിവായിട്ട് എന്‍.ഐ.എ കോടതിയെ അറിയിച്ച കണ്ടെത്തലുകളാണിത്. പ്രതികള്‍ ഒന്നിച്ചു ചേര്‍ന്നത് പുറമേ നിന്നുള്ള ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞിരുന്നു.

പ്രതികള്‍ തോക്കുകളേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചതായും എന്‍.ഐ.എ കോടതിയെ അറിയിച്ചു.

90 ഓളം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ അറിയിച്ചിരിക്കുന്നത്. 22 ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള രേഖകള്‍ മാത്രമേ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. ചില പ്രതികള്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ തെളിവുകള്‍ നശിപ്പിച്ചതിനാല്‍ അവ തിരിച്ചെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com