കോവിഡ് 19: ഗോവ നിശ്ചലം
Top News

കോവിഡ് 19: ഗോവ നിശ്ചലം

ആഗസ്റ്റ് 10 വരെ ജനത കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

By News Desk

Published on :

പനാജി: ഇന്ത്യയുടെ കടലോര വിനോദ സഞ്ചാരത്തിൻ്റെ പറുദീസയായ ഗോവ ആരവങ്ങളില്ലാതെ ശൂന്യം. കോവിഡ് 19 രോഗ വ്യാപനത്തെ തടയിടുന്നതിനായുള്ള ലോക്ക് ടൗണിലാണ് ഗോവൻ നഗരവും കടലോരങ്ങളും ശൂന്യമായത്.

രോഗവ്യാപന വേഗതയേറിയതിനെ തുടർന്ന് സർക്കാർ ജനത കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് ജനതാകർഫ്യു. ആഗസ്റ്റ് 10 വരെയായിരിക്കുമിത്.

കഴിഞ്ഞ ദിവസം മാത്രം 180 പേർക്കാണ് രോഗം സ്ഥിരീ കരിക്കപ്പെട്ടത്. സംസ്ഥാനത്ത് ഇപ്പോൾ മൊത്തം 3484 പേർക്ക് രോഗം ബാധയുള്ളതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com