രാജ്യത്തിന് പുതിയ സിഎജി
Top News

രാജ്യത്തിന് പുതിയ സിഎജി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഉന്നത ഭരണഘടനാ പദവിയായ സിഎജിയായി ഒരു ആദിവാസി നിയമിക്കപ്പെടുന്നത്.

News Desk

News Desk

ന്യൂഡൽഹി: രാജ്യത്തിൻ്റെ കംട്രോളർ ആൻ്റ് ഓഡിറ്റർ ജനറലായി (സിഎജി) ജി.സി മെർമു അധികാരമേറ്റു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഉന്നത ഭരണഘടനാ പദവിയായ സിഎജിയായി ഒരു ആദിവാസി നിയമിക്കപ്പെടുന്നത്.

കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ജന്മു കാശ്മീരിൻ്റെ ആദ്യ ലഫ്റ്റ്നൻ്റ് ഗവർണറായിരിക്കെയാണ് മർമു സിഎജി പദവിയിലെത്തുന്നത് - എഎൻഐ റിപ്പോർട്ട്. ഇന്ന് (ആഗസ്റ്റ് എട്ട്) രാഷ്ട്രപതി ഭവനിൽ പ്രസിഡൻ്റ് രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു.

ഗുജറാത്ത് കേഡർ 1985 ബാച്ചിലെ ഐഎഎസ് ഓഫിസറാണ് ഇദ്ദേഹം. ഉത്ക്കൽ യൂണിവേഴ്പൊനിറ്റിയിൽ നിന്നുള്ള പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദധാരിയാണ്. ബ്രഹ്മിങ്ഗാം യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും. ഒഡീഷ ആദിവാസി ആധിപത്യ ജില്ല മയൂർ ബഞ്ചിൽ 1959 നവംമ്പർ 21നാണ് ജനനം.

Anweshanam
www.anweshanam.com