പാചക വാതക വില വര്‍ധിപ്പിച്ചു; സിലിണ്ടറിന് 50 രൂപയുടെ വർധന

വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.
പാചക വാതക വില വര്‍ധിപ്പിച്ചു; സിലിണ്ടറിന് 50 രൂപയുടെ വർധന

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയും വാണിജ്യ സിലിണ്ടറിന് 55 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.

അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.

അതേസമയം, പാചകവാതകത്തിനുള്ള സബ്‌സിഡി മാസങ്ങളായി കേന്ദ്ര സർക്കാർ നൽകുന്നില്ല. പാചക വാതകത്തിന് നേരെത്തെ വില കുറഞ്ഞത് പ്രകാരമാണ് സബ്‌സിഡി നിഷേധിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com