ചെറുകിട സംരംഭ മേഖല: കയറ്റുമതി 60 ശതമാനമാക്കുമെന്ന് മന്ത്രി ഗഡ്കരി
Top News

ചെറുകിട സംരംഭ മേഖല: കയറ്റുമതി 60 ശതമാനമാക്കുമെന്ന് മന്ത്രി ഗഡ്കരി

അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

News Desk

News Desk

ന്യൂഡൽഹി: രാജ്യത്തിൻ്റെ ചെകിട വ്യവസായ മേഖലയുടെ കയറ്റുമതി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 60 ശതമാനമായി ഉയർത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത - വ്യവസായ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു - എ എൻഐ റിപ്പോർട്ട്.

അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രാജ്യത്തിൻ്റെ വികസനത്തിന് ചെറുകിട വ്യവസായ മേഖലയുടെ സംഭാവന വളരെ വലുതാണ്. ജിഡിപിയുടെ 30 ശതമാനം ഈ മേഖലയിൽ നിന്നാണ്. ഇപ്പോൾ 48 ശതമാനം കയറ്റുമതി. 11 ലക്ഷം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട് ഈ മേഖല - ഒരു എൻജിഒ സംഘടിപ്പിച്ച സ്വവലംബൻ ഇ-ഉച്ചകോടി ഉദ് ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

ചെറുകിട സംരംഭങ്ങൾക്ക് നൂതന സാങ്കേതിക വിദ്യാവികസനമുറപ്പു വരുത്തും. വിദേശ നിക്ഷേപം ആകർഷിക്കും. രാജ്യത്തെ ഇക്കണോമിക്ക് സൂപ്പർ പവ്വറാക്കും. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിൽ പ്രത്യേകം ഊന്നൽ നൽകും - മന്ത്രി കൂട്ടിചേർത്തു.

Anweshanam
www.anweshanam.com