പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; പൊതുദര്‍ശനം കോവിഡ് മാനദണ്ഡം പാലിച്ച്
Top News

പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; പൊതുദര്‍ശനം കോവിഡ് മാനദണ്ഡം പാലിച്ച്

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും.

News Desk

News Desk

ന്യൂഡെല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ സൈനിക ആശുപത്രിയില്‍നിന്ന് വസതിയിലെത്തിക്കുന്ന ഭൗതിക ശരീരം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പന്ത്രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടുമണിക്ക് ലോധിറോഡ് ശ്മശാനത്തില്‍ സംസ്‌കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു.

രാജ്യത്ത് ഏഴുദിവസത്തെ ദുഖാചരണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബംഗാളില്‍ ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈമാസം പത്തിന് ആശുപത്രിയിലായ ശേഷം, അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

Anweshanam
www.anweshanam.com