ആശ്വാസം, ഇന്ന് കൂടിയില്ല; തുടർച്ചയായ പതിമൂന്ന് ദിവസത്തെ വർധനക്ക് ശേഷം ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല

ആശ്വാസം, ഇന്ന് കൂടിയില്ല; തുടർച്ചയായ പതിമൂന്ന് ദിവസത്തെ വർധനക്ക് ശേഷം ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വര്‍ധനയ്‌ക്ക്‌ ശേഷം ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. ജനനങ്ങൾക്ക് ദുരിതം നൽകിയ വർധനയെ തുടർന്ന് പെട്രോൾ വില ചരിത്രത്തിലാദ്യമായി 90 രൂപ കടന്നിരുന്നു. അതേസമയം, ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഇന്ന് സിപിഎം അടുപ്പുകൂട്ടി സമരം നടത്തും.

തൊണ്ണൂറ് രൂപ എണ്‍പത്തിയഞ്ച് പൈസയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍ വില എണ്‍പത്തിയഞ്ച് രൂപ നാല്പത്തിയൊമ്പത് പൈസയാണ്. എന്നാൽ സംസ്ഥാനത്ത് പലയിടത്തും 91 രൂപക്ക് മേലെയാണ് പെട്രോൾ വില. രാജ്യത്ത് പെട്രോൾ വില സെഞ്ച്വറിയടിച്ച പ്രദേശങ്ങളുമുണ്ട്. പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയും കൂടിയിരുന്നു.

ഇന്ധന വില വര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എങ്കിലും തുടർച്ചയായ വർധന ഒഴിവാക്കാൻ വേണ്ട നടപടികൾ ഇതുവരെ കേന്ദ്ര സർക്കാർ എടുത്തിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com