ഇന്നും കൂടി ഇന്ധന വില; നടുവൊടിഞ്ഞ് ജനം

2014 ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 109 ഡോളര്‍ ആയിരുന്നപ്പോഴും എണ്ണ വില 85 രൂപയില്‍ എത്തിയിരുന്നില്ല
ഇന്നും കൂടി ഇന്ധന വില; നടുവൊടിഞ്ഞ് ജനം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടർച്ചയായ നാലാം ദിനമാണ് വില വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസല്‍ വില 82.30 രൂപയായി. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാല്‍ 2014 ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 109 ഡോളര്‍ ആയിരുന്നപ്പോഴും എണ്ണ വില 85 രൂപയില്‍ എത്തിയിരുന്നില്ല. എണ്ണ വില അന്തരാഷ്ട്ര വിപണിയിൽ ഗണ്യമായ കുറഞ്ഞ സമയത്തും ഇന്ത്യയിൽ വിലവർധന തുടരുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com