
കൊച്ചി: കേരളത്തിൽ മൂന്നാംദിനവും കത്തിക്കയറി ഇന്ധനവില. ഈമാസം തന്നെ സംസ്ഥാനത്ത് പെട്രോള്‍ വില 90ലെത്തുമെന്നാണ് സൂചന. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. എറണാകുളത്ത് ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്.
ഇന്നലെ പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചതോടെ സര്‍വകാല റെക്കോഡ് ഭേദിച്ചുള്ള കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് വർധിച്ചത്. മുംബൈയില്‍ പെട്രോളിന് 93.83ഉം ഡീസലിന് 84.36ഉം രൂപയാണ്. ആവശ്യം വര്‍ധിച്ചതും അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 60.78 ഡോളറില്‍ എത്തിയതുമാണ് വില കൂടാന്‍ കാരണമായി പറയുന്നത്. 2014 ജൂണില്‍ അസംസ്കൃത എണ്ണവില 105 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില 72 രൂപയായിരുന്നു.