
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ ഒമ്പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91.17 രൂപയും ഡീസല്‍ 85.67 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയും ഡീസലിന് 84.11 രൂപയുമാണ് വില.
തിങ്കളാഴ്ച ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോളിന് 26 പൈസയും വില വർധിപ്പിച്ചിരുന്നു.